സംസ്ഥാനത്ത് കുത്തനെ ഉയർന്ന് ഏലം വില

[ad_1]

സംസ്ഥാനത്ത് ഏലം വിലയിൽ വീണ്ടും വർദ്ധനവ്. കാലവർഷം ദുർബലമായതോടെ ഉൽപ്പാദനം കുറഞ്ഞതും, പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വൻ തോതിൽ ഉയർന്നതുമാണ് ഏലം വില ഉയരാനുള്ള പ്രധാന കാരണം. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഏലം വിളവെടുക്കാറുള്ളത്. ഏലം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിൽ ഈ വർഷം ലഭിച്ച മഴയിൽ 53 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് ഉൽപ്പാദനം ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ട്. അടുത്തിടെ നടന്ന കാർഡമം പ്ലാന്റേഴ്സ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഓൺലൈനിൽ ലേലത്തിൽ ഒരു കിലോ ഏലത്തിന്റെ ഉയർന്ന വില 2,177 രൂപയിലും, ശരാശരി വില 1,523 രൂപയിലും എത്തി.

ഇപ്പോഴുള്ള വില തുടരുകയാണെങ്കിൽ വരും മാസത്തിനുള്ളിൽ ഏലക്കയുടെ ശരാശരി വില കിലോയ്ക്ക് 2000 രൂപയ്ക്ക് മുകളിൽ കടക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, അടുത്ത 2 മാസങ്ങളിൽ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് ഉൽപ്പാദനത്തെ വലിയ തോതിൽ ബാധിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഏലം വില സർവകാല റെക്കോർഡിൽ എത്തിയത് 2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ്. അന്ന് നടന്ന ഓൺലൈൻ ലേലത്തിൽ ഒരു കിലോ ഏലത്തിന് 7,000 രൂപയാണ് ലഭിച്ചത്. ഇത് കൂടുതൽ കർഷകരെ ഏലം കൃഷിയിലേക്ക് ആകർഷിക്കാൻ കാരണമായി. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ ഏലം വില താരതമ്യേന കുറവായിരുന്നു.

[ad_2]