കാമുകനുമായുള്ള ബന്ധം എതിര്‍ത്ത സഹോദരനെ കൊന്ന് തല അറുത്തുമാറ്റി: എട്ടുവര്‍ഷത്തിന് ശേഷം യുവതി പിടിയില്‍
ബംഗളരൂ: കാമുകനുമായുള്ള ബന്ധം എതിര്‍ത്ത സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തില്‍, എട്ടുവര്‍ഷത്തിന് ശേഷം യുവതി പിടിയില്‍. സഹോദരനെ കൊലപ്പെടുത്തി മൃതദേഹത്തില്‍ നിന്നും തല അറുത്തെടുത്തതിന് ശേഷം ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി വ്യത്യസ്ത ഭാഗങ്ങളില്‍ വലിച്ചെറിയുകയായിരുന്നു. നിംഗരാജു എന്നായാൾ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരി ഭാഗ്യശ്രീ, സുപുത്ര ശങ്കരപ്പ എന്നിവരെ ബംഗളൂരുവിലെ ജിഗനി പോലീസ് അറസ്റ്റ് ചെയ്തത്.
2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹമോചിതനായ സുപുത്ര ശങ്കരപ്പ ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയല്‍ ജോലിക്കായി എത്തിയതായിരുന്നു. അവിടെവച്ച് ഇയാൾ ഭാഗ്യശ്രീയുമായി അടുപ്പത്തിലായി. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം സഹോദരന്‍ എതിര്‍ത്തു. ഇതോടെ, സുപുത്ര ശങ്കരപ്പയും ഭാഗ്യശ്രീയും ചേര്‍ന്ന് നിംഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു.
ജിഗനിയിലെ ഒരേ വീട്ടിൽ ശങ്കരപ്പയും ഭാഗ്യശ്രീയും താമസിക്കുന്നതായറിഞ്ഞ നിംഗരാജു അവിടെയെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് പ്രതികൾ ചേർന്ന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം, മൃതദേഹം കഷ്ണങ്ങളാക്കി ബാഗില്‍ നിറച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ചു. 2015 ഓഗസ്റ്റില്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ജിഗനി വ്യാവസായിക മേഖലയിൽ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.