Tovino Thomas | ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അപമാനിച്ചു; മാനനഷ്‌ട കേസുമായി ടൊവിനോ തോമസ്
[ad_1]
ഇൻസ്റ്റഗ്രാമിലൂടെ വ്യക്തിഹത്യ നടത്തിയതായി നടൻ ടൊവിനോ തോമസിന്റെ (Actor Tovino Thomas) പരാതി. ടൊവിനോ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പതിവായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന സോഷ്യൽ മീഡിയ ഉപയോക്താവിനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുകയും ചെയ്തു. സംഭവത്തിൽ പനങ്ങാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ തന്നെ അപകീർത്തിപ്പെടുത്തുകയാണെന്ന് ടൊവിനോ ഡിസിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. തെളിവായി ടൊവിനോ ലിങ്കും നൽകിയിട്ടുണ്ട്. ഡിസിപി പനങ്ങാട് പോലീസിൽ പരാതി കൈമാറിയതിനെത്തുടർന്ന് ഇന്നലെ രാത്രി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയയിൽ തന്നെ നിരന്തരം അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പരാതിയിൽ താരം പറയുന്നു. അതേസമയം, അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Also read: Tovino Thomas | ടൊവിനോ തോമസിന്റെ ‘ഐഡന്റിറ്റി’യിൽ തൃഷ, വിനയ് റായ്
അടുത്തതായി ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ടൊവിനോ തോമസ്. ആദ്യമായി നടൻ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രമാണിത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായിക്കഴിഞ്ഞു.
Summary: Actor Tovino Thomas files a defamation suit against a social media user who has been insulting him on Instagram. The complaint filed to the DCP was handed over to Panangad police. A case has been registered upon the complaint
[ad_2]