വീടുകയറി ആക്രമണം നടത്തിയ മൂന്നുപേർ അറസ്റ്റിൽ
[ad_1]
നെടുമങ്ങാട്: വീടുകയറി ആക്രമണം നടത്തിയ കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. ആര്യനാട് പുളിമൂട് രാജി ഭവനിൽ ടി.എസ്.രാജേഷിനെ ആക്രമിച്ച കേസിൽ പുളിമൂട് പാറയിൽ വിളാകത്ത് വീട്ടിൽ സജികുമാർ (48), പുളിമൂട് വിളയിൽ വിളാകത്ത് വീട്ടിൽ പ്രദീഷ് കുമാർ(38), പുളിമൂട് വിളയിൽ വിളാകത്ത് വീട്ടിൽ സുനിൽ കുമാർ (41) എന്നിവരാണ് പിടിയിലായത്. ആര്യനാട് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 30-ന് രാത്രി 11 നായിരുന്നു കേസിനാസ്പദമായ സംഭവം. സജികുമാറിന്റെ മകൻ വിവാഹം കഴിക്കാൻ പോകുന്ന യുവതിയുടെ മാതാവിനെ രാജേഷ് അസഭ്യം വിളിച്ചെന്ന പരാതി സ്റ്റേഷനിൽ ലഭിച്ചിരുന്നു. തുടർന്ന്, രാജേഷിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും കേസ് ഒത്ത് തീർപ്പാക്കുകയും ചെയ്തിരുന്നു. തുടർന്ന്, രാത്രി തന്നെ സജികുമാറും സുഹൃത്തുക്കളും ചേർന്ന് രാജേഷിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
[ad_2]