വീട് കുത്തിത്തുറന്ന് സ്വർണവും ഗൃഹോപകരണങ്ങളും മോഷ്ടിച്ചു: അഞ്ചുപേർ അറസ്റ്റിൽ
[ad_1]
കൊല്ലം: ചിതറയിൽ വീട് കുത്തിത്തുറന്ന് സ്വർണവും ഗൃഹോപകരണങ്ങളും മോഷ്ടിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി കൊപ്ര ബിജുവും സംഘവുമാണ് പിടിയിലായത്.
ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിതറ മതിര സ്വദേശി ഹരിതയുടെ വീട്ടിൽ ആണ് മോഷണം നടത്തിയത്. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ഷിഹാബുദീൻ, കുളത്തുപ്പുഴ സ്വദേശി അനുരാഗ്, വെമ്പായം സ്വദേശി നൗഫൽ, പുനലൂർ സ്വദേശി ഷമീർ എന്നിവരുൾപ്പെടുന്ന സംഘത്തെ പൂജപ്പുര ജയിലിൽ ശിക്ഷ അനുഭവിക്കുന്ന കാലത്താണ് ബിജു പരിചയപ്പെട്ടത്.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബിജു ഒപ്പമുണ്ടായിരുന്നവരെ കൂട്ടി ഒരു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും എൽഇഡി ടിവിയുമാണ് മോഷ്ടിച്ചത്.
[ad_2]