ഇടുക്കിയിൽ കിടപ്പുരോഗിയായ സ്ത്രീയുടെ മരണം കൊലപാതകം: മകൻ അറസ്റ്റില്‍
[ad_1]
ഇടുക്കി: ഇടുക്കിയിൽ കിടപ്പുരോഗിയായ സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഇടുക്കി മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയ ആണ് മരിച്ചത്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 30നാണ് സംഭവം. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ല് ഗ്ലാസ്സിന് മുഖത്തിടിക്കുകയായിരുന്നു. പിന്നാലെ കട്ടിലിൽ തലതലയിടിപ്പിക്കുകയും ചെയ്തു. സജീവ് മദ്യ ലഹരിയിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. തങ്കമ്മയെ അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചത് സജീവ് തന്നെയാണ്. എന്നാൽ, ഏഴാം തിയതിയോടെ തങ്കമ്മ മരിച്ചു.
[ad_2]