കൊല്ലം : കൊല്ലം ചാത്തന്നൂരിൽ 23.93 കിലോ കഞ്ചാവ് പിടികൂടി.
പാരിപ്പള്ളി വില്ലേജിൽ കോട്ടയ്‌ക്കേറം ദേശത്ത് ചിത്രാലയം വീട്ടിൽ വാവ എന്നു വിളിക്കുന്ന വിഷ്ണുദത്ത് (30 )
കല്ലുവാതുക്കൽ വില്ലേജിൽ മേവനക്കോണം ദേശത്ത് ആഴാത്ത് വീട്ടിൽ രാമചന്ദ്രൻ മകൻ അനീഷ് (34)
എന്നിവർ എക്സൈസ് പിടിയിലായി.
വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്കോഡും കൊല്ലം എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ നടത്തിയ വാഹന പരിശോധനയിൽ
പാരിപ്പള്ളി മുക്കട ഭാഗത്ത് നിന്നാണ് കാറിൽ കടത്തിയ കഞ്ചാവുമായി ഇരുവർ സംഘം പിടിയിലായത്.
പ്രതികൾ സഞ്ചരിച്ച ഹരിയാന രജിസ്ട്രേഷനിലുള്ള ആഡംബകാറും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.