സ്കൂളിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി ;ഇരുട്ടിൽ തപ്പിയത് 2500 വിദ്യാർഥികൾ

പാലക്കാട്‌ :ജില്ലാ പഞ്ചായത്ത് ഉറങ്ങിയതിനാൽ കെഎസ്ഇബി മിഴിയടച്ചു ഇരുട്ടിൽ തപ്പിയത് 2500ലേറെ വിദ്യാർത്ഥികൾ.
കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരിയതിനെ തുടർന്ന് വെളിച്ചവും, കുടിവെള്ളം കിട്ടാതെ വിഷമിച്ചത് 2500ലേറെ വിദ്യാർത്ഥികളും അധ്യാപകരും. നാല് മാസത്തെ വൈദ്യുതി കുടിശ്ശികയായ 53,201 രൂപയാണ് അടക്കാനുള്ളത്. 2500 ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്. എന്നാൽ മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അഗളി കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.