സംസ്ഥാനത്ത് നാളെ മദ്യശാലകൾ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു.ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിലാണ് മദ്യശാലകൾക്ക് അവധി .ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകൾ കണ്‍സ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകൾ പ്രീമിയം മദ്യവില്പന ശാലകൾ നാളെ തുറക്കില്ല.സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും.

ഇന്ന് രാത്രി ഒൻപത് മണിക്ക് മദ്യശാലകൾ അടച്ചാല്‍ പിന്നീട് മറ്റന്നാള്‍ രാവിലെ 9 മണിക്കാണ് തുറക്കുക.