പാലക്കാട് : വനിതാ കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പോലീസ് പരിശോധന. പാലക്കാട് കെപിഎം റീജൻസി ഹോട്ടലിലാണ് ഇന്നലെ രാത്രി പരിശോധന നടന്നത്. ഹോട്ടലിലെ 12 മുറികളിലാണ് പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
കോൺഗ്രസ് സിപിഎം നേതാക്കളും മാധ്യമപ്രവർത്തകരും താമസിച്ചിരുന്ന ഹോട്ടലിലാണ് അപ്രതീക്ഷിത റെയ്ഡ് നടന്നത്.
യൂണിഫോമും ഐഡന്റിറ്റി കാർഡും ഇല്ലാതെ എത്തിയ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയ പുരുഷസംഘമാണ് തങ്ങളുടെ മുറികളിൽ പരിശോധന നടത്തിയതെന്ന്
കോൺഗ്രസ് വനിതാ നേതാവ് ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ പറഞ്ഞു. തങ്ങളുടെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ പുരുഷ പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചെന്നും വനിതാ നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.സിപിഎം നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയില്ലെന്നും ഇവർ ആരോപിച്ചു.
റെയിഡിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഹോട്ടലിന് പുറത്ത് പ്രതിഷേധം നടന്നുവരികയാണ്.
Prev Post