എ.കെ.ശശീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ മകരവിളക്ക് സംബന്ധിച്ച് വനംവകുപ്പിൻ്റെ പഠനയോഗം

പത്തനംതിട്ട : വനംമന്ത്രി എ.കെ.ശശീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ മകരവിളക്ക് സംബന്ധിച്ച് വനംവകുപ്പിൻ്റെ പഠനയോഗം ശബരിമല ശ്രീരാമസകേതം മണ്ഡപത്തിൽ നടന്നു.
മകരജ്യോതി ദർശനം ലഭ്യമാകുന്ന സ്ഥലങ്ങളിലും പരമ്പരാഗത പാതയിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.തിരുവാഭരണ ഘോഷയാത്രയ്ക്ക് വനംവകുപ്പിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി വിശ്രമിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ഫീൽഡ് ഡയറക്ടർ -പ്രൊജക്റ്റ് ടൈഗർ, കോട്ടയം, പി. പി പ്രമോദ് ഐഎഫ് എസ്, റാന്നി ഡിഫ്ഒ പി.കെ.ജയകുമാർ ശർമ, കോട്ടയം ഡിഎഫ്ഒ,എൻ. രാജേഷ്, ശബരിമല എ ഡി എം അരുൺ കെ നായർ, ജില്ലാ പൊലീസ് സൂപ്രണ്ട് വിനോദ് കുമാർ, പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്.സന്ദീപ്, പമ്പ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ സുമേഷ്ഗൂ ഡ്രിക്കൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ അശോക് എ.എസ്, സന്നിധാനം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അനിൽ ചക്രവർത്തി, വനംവകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.