പി വി അൻവറിന്റെ അറസ്റ്റ് പ്രതിഷേധം അറിയിച്ചു മുസ്ലിം ലീഗും കോൺഗ്രസും

മലപ്പുറം : നിലമ്പൂർ എംഎൽഎ പി വി അൻവർ റിമാൻഡിൽ. ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിലാണ് പി വി അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തത്. പുലർച്ചെ രണ്ടുമണിക്ക് നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ പി വി അൻവറിനെ തവനൂർ സെൻട്രൽ ജയിലിലേക്ക്മാറ്റി.കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ് നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസിൽ പി വി അൻവർ ഉൾപ്പെടെ 11 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
നോട്ടീസ് നൽകാതെ പി.വി അൻവറിനെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഡിഎംകെ നേതാക്കൾ പറഞ്ഞു.
അതേസമയം പി വി അൻവറിന്റെ അറസ്റ്റിൽ കോൺഗ്രസും മുസ്ലിം ലീഗും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അറസ്റ്റ് നടപടികൾ പാലിക്കാതെയാണ് ജനപ്രതിനിധിയായ പിവി അൻവറിനെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്തതെന്നാണ് ഇരു പാർട്ടികളുടെയും നിലപാട്.