അടച്ചിട്ട വീടുകൾ കുത്തി തുറന്ന് മോഷണം പ്രതി പിടിയിൽ

ചെങ്ങന്നൂർ : ആൾതാമസമില്ലാതെ അടഞ്ഞുകിടക്കുന്ന വീടുകളിൽ മോഷണം നടത്തിവന്ന ബോംബെ സ്വദേശിയായ യുവാവിനെ ചെങ്ങന്നൂർ പൊലിസ് അറസ്റ്റ്
ചെയ്തു.ബോംബെ ഭഗത് സിങ് നഗറിൽ താമസക്കാരനായ അജയ് മൊഹന്ത (39) ആണ് അറസ്റ്റിലായത്.
ചെങ്ങന്നൂർ നഗരസഭാ രണ്ടാം വാർഡിൽ മുളമൂട്ടിൽ പറമ്പിൽ രാജൻ്റെ ഉടമസ്ഥതയിലുള്ള വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് മോഷണകഥയുടെ ചുരുളഴിഞ്ഞത്.ഇരുമ്പുസാധനങ്ങൾ മുറിക്കുന്ന കട്ടർ,ആക്സോ ബ്ളേഡ് , വിവിധ തരംകത്തികൾ, കൊടുവാൾ തുടങ്ങിയ
വയയായിരുന്നു ഇയാളുടെ പ്ലാസ്റ്റിക് ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്നത്.
രാജൻ്റെ വീടിൻ്റെ കിഴക്കുഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന പ്രതി ഓട്ടു നിലവിളക്കുകൾ , ഓടിൻ്റെ വാൽക്കിണ്ടി , സേവനാഴി , ഇലക്ട്രിക് മോട്ടോർ തുടങ്ങിയവയാണ് അവിടെ നിന്നും കവർച്ചചെയ്തത്.
കേസിൽ റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി മറ്റ് സമാന കേസുകളിൽ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.