ചെങ്ങന്നൂർ: മധ്യതിരുവതാംകൂറിനേയും ആലപ്പുഴയേയും തീർത്തും അവഗണിച്ച ബജറ്റാണ് ധനമന്ത്രി കേരള നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതി പറഞ്ഞു.
മാരാമൺ കൺവെൻഷന് തുക അനുവദിച്ചത്
സ്വാഗതാർഹമാണ്. എന്നാൽ ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനെ അവഗണിച്ചത് തികച്ചും പ്രതിഷേധാർഹമാണ്. ഓണാട്ടുകരയുടെ മഹോത്സവമായ ചെട്ടികുളങ്ങര കെട്ടുകാഴ്ചയ്ക്കും, ആറന്മുള പള്ളിയോട സേവാസമിതികൾക്കും
തുക അനുവദിക്കാത്തത് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. എന്നാൽ ചാമ്പ്യൻസ് ബോട്ട് ലീഗിന് പണം അനുവദിക്കുകയും ചെയ്തു.
ഇത് തീർത്തും അവഗണനയാണ്. കൂടാതെ മധ്യതിരുവിതാംകൂറിൻ്റെ നെല്ല്, വാഴ, മത്സ്യം എന്നിങ്ങനെ പരമ്പരാഗതമായ കാർഷിക മേഖലയ്ക്ക് ബജറ്റിൽ പ്രതീക്ഷയൊന്നുമില്ല. സാമൂഹികക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലാതെ ഭൂനികുതിയടക്കം നിരവധി നികുതികൾ വർദ്ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്രസർക്കാറിൻ്റെ പദ്ധതികളായ റയിൽവേ, കപ്പൽശാല, ദേശീയപാത വികസനങ്ങൾ എന്നിവ കേരളത്തിൻ്റേതാണെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് ബജറ്റ് സമ്മേളനത്തിൽ ധനമന്ത്രി ബാലഗോപാലും എൽ.ഡി.എഫ് സർക്കാറും നടത്തിയതെന്ന് സന്ദീപ് വാചസ്പതി കൂട്ടിച്ചേർത്തു