പുതുമയാർന്ന പ്രമേയവുമായി ചരിത്രം തിരുത്താൻ എൽക്ലാസിക്കോ ചിത്രീകരണം തുടങ്ങി

കൊച്ചി : വ്യത്യസ്ത പ്രമേയവുമായി നവാഗത സംവിധായകൻ റോഷ് റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നഎൽക്ലാസിക്കോ യുടെ ചിത്രീകരണം ഉടൻ ആരഭിക്കും.
കഠിന കഠോരമീ അണ്ഡകടാഹം, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങൾക്ക് ശേഷം  നൈസാം സലാം ആണ് ചിത്രം നിർമ്മിക്കുന്നത്. രോഹിത് റെജി, അമീർ സുഹൈൽ ചേർന്ന് രചന നിർവഹിക്കുന്ന “എൽക്ലാസിക്കോ “യുടെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സിനിമാ ലോകത്ത് വൻ ചർച്ചാ വിഷയമായിട്ടുണ്ട്.
ഷെയിൻ നിഗം, ചെമ്പൻ വിനോദ്, അനുപമ പരമേശ്വരൻ തുടങ്ങിയ പ്രമുഖ താര നിരകളാണ് ചിത്രത്തിൽ ഉള്ളത്, കഥയിലും, ചിത്രീകരണ രീതിയിലും മലയാള സിനിമക്ക് പുതിയൊരു അനുഭവം ആകുമെന്നാണ് വെള്ളിത്തിരയിലെ പ്രമുഖരുടെ വിലയിരുത്തലുകൾ.