ബിൽഡിംഗ് പെർമിറ്റിന് കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ.

മലപ്പുറം :ബിൽഡിംഗ് പെർമിറ്റിന് കൈക്കൂലി വാങ്ങവേ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിലായി.
അരീക്കോട് കാവനൂർ പഞ്ചായത്ത് സെക്രട്ടറി അനിൽ ആണ് ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി മലപ്പുറം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ അകപ്പെട്ടത്.
മലപ്പുറം കാവനൂർ സ്വദേശിയായ പരാതിക്കാരന് അച്ഛനിൽ നിന്നും ഇഷ്ടദാനമായി കിട്ടിയ 5 സെന്റ് സ്ഥലത്ത് വീട് വയ്ക്കുന്നതിനുള്ള ബിൽഡിംഗ് പെർമിറ്റ് നൽകുന്നതിന് 5000 രൂപ കൈക്കുലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു .