⭕ അഭിമുഖം 27ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാര്‍ച്ച് 27ന് അഭിമുഖം നടത്തും. പ്ലസ് ടു പൂര്‍ത്തിയാക്കിയ 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ രാവിലെ 10ന് ആധാര്‍ കാര്‍ഡും മൂന്ന് ബയോഡേറ്റയുമായി എത്തണം. ഫോണ്‍: 8281359930, 8304852968, 9349082258.
⭕ വോക് ഇന്‍ ഇന്റര്‍വ്യൂ
പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ്‌റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഹോസ്റ്റലുകളിലും കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും കുക്ക്, വാച്ച്മാന്‍, ഡ്രൈവര്‍, ഗാര്‍ഡനര്‍-കം-സ്‌കാവഞ്ചര്‍, എഫ്.ടി.എസ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. അപേക്ഷകര്‍ പി.എസ്.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരാകണം. പ്രായപരിധി: 18-36. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മാര്‍ച്ച് 26ന് രാവിലെ 10ന് പുനലൂര്‍ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ വോക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.