തൃശൂർ : പോലീസിനെ കബളിപ്പിച്ചു മോഷ്ടാക്കൾ രക്ഷപ്പെട്ടു. കുപ്രസിദ്ധ മോഷ്ടാക്കളായ വടിവാൾ വിനീത് സുഹൃത്ത് രാഹുൽ രാജ് എന്നിവരാണ്
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ടത്.
റെയിൽവേ പാളം വേഗത്തിൽ മറികടക്കുന്നതിന് വേണ്ടിയുള്ള എളുപ്പത്തിനായാണ് വിലങ്ങ് അഴിച്ചത്.
രക്ഷപ്പെട്ട പ്രതികളെ പിടികൂടുന്നതിനായി ജില്ലാ അതിർത്തികളിലുള്ള പോലീസ് സ്റ്റേഷനുകളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
കവർച്ച, പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി കേസുകളിലെ പ്രതികളാണ് രക്ഷപ്പെട്ട വിനീതും സുഹൃത്ത് രാഹുലും.
തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ 60ലേറെ കേസുകളിൽ പ്രതിയാണ് വിനീത്.
കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിയായ രാഹുൽ രാജ്യം നിരവധി ക്രിമിനൽ കേസുകളുടെ പ്രതിയാണ്.
Prev Post