പ്രമുഖ സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് പിടിയിൽ

എറണാകുളം : കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രമുഖ സംവിധായകരെ സംഘടനയിൽ നിന്ന് പുറത്താക്കും. ഫെഫ്ക അസോസിയേഷൻ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.
എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്
സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദു ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായത്. സംവിധായകനും ചായാഗ്രഹനുമായ  സമീർ താഹിറിന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു ലഹരി ഉപയോഗം.1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആയിരുന്നു ഇവരിൽനിന്ന് പിടികൂടിയത്.
ആലപ്പുഴ ജിംഖാന,ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമകൾ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്