ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരം
ന്യൂഡല്‍ഹി : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന് (JMA) കീഴിലുള്ള ഗ്രീവിയൻസ് കൗൺസിലിന് (JMAGC) കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ അംഗീകാരം.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ (ഡിജിറ്റല്‍ മീഡിയ) ഉള്‍പ്പെടെ നടപ്പാക്കേണ്ട കോഡ് ഓഫ് എത്തിക്സിലെ സ്വയം നിയന്ത്രണ ബോഡി രൂപീകരണത്തില്‍ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവന്‍സ് കൗണ്‍സിലിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത് .
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ കീഴിൽ രൂപീകരിച്ച ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവന്‍സ് കൗണ്‍സിലിനാണ് (JMAGC)
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രായലം, അനുമതി നല്‍കിയത്. ഇന്ത്യയിൽ തന്നെ ആകെ 10 ഗ്രീവൻസ് കൗൺസിൽ സമിതികൾക്കാണ് മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. ഇതോടെ ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ അംഗങ്ങളായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ള അംഗീകൃത ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും വാര്‍ത്തകളും വിദഗ്ദ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാകും. നിലവിലുള്ളതും ഇനി പുതുതായി ആരംഭിക്കുന്നതുമായ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും സ്വയം നിയന്ത്രണ സമിതിയില്‍ അംഗമാകേണ്ടത് നിര്‍ബന്ധമാണ്.
പുതുതായി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷനിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കും, യൂട്യൂബ് ചാനലുകൾക്കും www.jmaindia.org എന്ന വെബ് സൈറ്റ് വഴിയോ, 9744078923, 9288018007 എന്നീ ഫോൺ നമ്പറുകൾ വഴിയോ
അപേക്ഷിക്കാവുന്നതാണ്.വാർത്ത വിഭാഗത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുക.