ചെന്നൈ : തമിഴ്നാട്ടിലെ കള്ളാകുറിച്ചിയിൽ നടന്ന വിഷമദ്യ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 50 ആയി. നൂറോളം പേരാണ് വിവിധ ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ തുടരുന്നത്.
വ്യാജമദ്യം വിതരണത്തിനായി എത്തിച്ച കേസിലെ പ്രധാന പ്രതിയായ ചിന്നദുര പോലീസ് പിടിയിലായി.കടലൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ചിന്ന ദുരൈ സഹായികൾ വഴി വിറ്റ പാക്കറ്റുകളിൽ നിറച്ച വിഷമദ്യം കഴിച്ച പ്രദേശവാസികളാണ് മരണപ്പെട്ടത്.
അധികാരികളെ മദ്യ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിപ്പിച്ചിട്ടും അന്വേഷണം യഥാവിധി നടത്താത്തതാണ് ഇത്രയും വലിയൊരു ദുരന്തത്തിൽ കലാശിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിഷേധങ്ങൾക്കിടയിൽ വ്യാജമദ്യ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.