ചൈനയിൽ ഭീതി പടർത്തിയ എച്ച് എം പി വി വൈറസ് ഇന്ത്യയിലും.

ബാംഗ്ലൂർ : ഹ്യൂമൻ മെറ്റന്യൂമോവൈറസ് വെെറസ് (എച്ച് എം പി വി) വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു.
എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമായിട്ടില്ല. കർണാടകയിലാണ്
ചൈനയിൽ പടർന്നു പിടിച്ച എച്ച് എം പി വി വൈറസ് സ്ഥിരീകരിച്ചത്. 
കുട്ടിയെ പരിശോധിച്ച ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കൾ വിദേശയാത്രകൾ നടത്തിയിട്ടില്ല എന്നാണ് ലഭ്യമായ വിവരങ്ങൾ.
കർണാടക ആരോഗ്യ വിഭാഗം വൈറസിന്റെ ഉറവിടത്തെ കുറിച്ചുള്ള പരിശോധനകൾ ആരംഭിച്ചു.
ജലദോഷത്തിന് കാരണമാകുന്ന മറ്റേതൊരു ശ്വാസകോശ വൈറസിനെയും പോലെയാണ് മെറ്റാപ്‌ന്യൂമോവൈറസ്, പ്രായമായവരിലും ചെറുപ്പക്കാരിലുമാണ് രോഗം കണ്ടുവരുന്നത്.
എച്ച്.എം.പി.വിക്ക് ആന്റിവൈറല്‍ ചികിത്സ നിലവില്‍ ലഭ്യമല്ല. അതിനാല്‍ മുന്‍കരുതലാണ് പ്രധാനം.
രോഗബാധയെ തുടര്‍ന്ന് ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനകളോ സ്ഥിരീകരിച്ചിട്ടില്ല.