യുവതാരം ബെംഗളുരുവുമായി അഞ്ച് വർഷം കൂടി കരാർ പുതുക്കി; കാത്തിരിക്കുന്നത് വൻ പ്രതിഫലം
ബെംഗളുരു എഫ്സിയുടെ ഇന്ത്യൻ യുവതാരം സുരേഷ് സിങ് അഞ്ച് വർഷത്തേക്ക് കൂടി കരാർ പുതുക്കി. 2024-ൽ സുരേഷിന്റെ കരാർ കാലാവധി പൂർത്തിയാകിനിരിക്കുകയായിരുന്നു. എന്നാലിപ്പോൾ 2029 വരെ തുടരുന്ന തരത്തിൽ സുരേഷ് പുതിയ കരാർ ഒപ്പുവച്ചതായി ഖേൽനൗവാണ് റിപ്പോർട്ട് ചെയ്യുന്നത്.
അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച സൂരേഷ് 2019 മുതൽ ബെംഗളുരുവിന്റെ ഭാഗമാണ്. സമീപകാലത്ത് ബെംഗളുരു ടീമിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് ഈ മിഡ്ഫീൽഡർ. ക്ലബിന്റെ ഭാവി ക്യാപ്റ്റൻ കൂടിയായാണ് സുരേഷിനെ പരിഗണിക്കുന്നത്. ഇപ്പോൾ പുതിയ കരാർ ഒപ്പുവയ്ക്കുന്നതോടെ വൻ പ്രതിഫലമാണ് സുരേഷിനെ കാത്തിരിക്കുന്നത്. ഖേൽനൗവിന്റെ റിപ്പോർട്ട് അനുസരിച്ചത്. പുതിയ അഞ്ച് വർഷത്തെ കരാറിൽ ഏതാണ്ടി ഏഴ് കോടി രൂപയാണ് സുരേഷിന് പ്രതിഫലമായി ലഭിക്കുക.
നേരത്തെ ഗോളി ഗുർപ്രീത് സിങ് സന്ധുവുമായും ബെംഗളുരു കരാർ പുതുക്കിയിരുന്നു. സീനിയർ താരമായ ഗുർപ്രീതും അഞ്ച് വർഷത്ത പുതിയ കരാറാണ് ഒപ്പുവച്ചത്. 2028 വരെ ഗുർപ്രീത് ബെംഗളുരുവിന്റെ ഭാഗമായിരിക്കും.