കാത്തിരിപ്പുകൾക്ക് വിരാമമിടുന്നു, ഷവോമി റെഡ്മി നോട്ട് 13 പ്രോ ഉടൻ വിപണിയിൽ എത്തും
[ad_1]
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിടാനൊരുങ്ങി പ്രമുഖ ചൈനീസ് ബ്രാൻഡായ ഷവോമി. ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷവോമി റെഡ്മി നോട്ട് 13 പ്രോ ഹാൻഡ്സെറ്റാണ് വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നത്. അത്യാധുനിക ഫീച്ചറുകളോടെ എത്തുന്ന ഈ ഹാൻഡ്സെറ്റിന് ഉപഭോക്താക്കളുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.
6.67 ഇഞ്ച് വലിപ്പവും, 1080×2400 പിക്സൽ റെസല്യൂഷനോടും കൂടിയ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് ഡെമൻസിറ്റി 1100 MT6891Z പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 5ജി പിന്തുണയും ലഭ്യമാണ്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും, 2 മെഗാപിക്സൽ ടേർഷറി ക്യാമറയുമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ, ഷവോമി റെഡ്മി നോട്ട് 13 പ്രോയുടെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
[ad_2]