വോയിസ് ചാറ്റിൽ പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്, കൂടുതൽ വിവരങ്ങൾ അറിയൂ
[ad_1]
വളരെ എളുപ്പത്തിലും വേഗത്തിലും ആശയവിനിമയം നടത്താൻ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ വാട്സ്ആപ്പിന്റെ പ്രധാന ഫീച്ചറുകളിൽ ഒന്നായ വോയിസ് ചാറ്റിലാണ് പുതിയ അപ്ഡേഷൻ എത്തിയിരിക്കുന്നത്. ഒരേസമയം, ഗ്രൂപ്പിലെ 32 പേർക്ക് വരെ വോയിസ് ചാറ്റിൽ പങ്കെടുത്ത് ആശയവിനിമയം നടത്താൻ സാധിക്കും. നിലവിൽ, പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.
വോയിസ് ചാറ്റ് ആരംഭിച്ചാൽ മറ്റ് അംഗങ്ങൾക്ക് കൂടി പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഇതിനായി വോയിസ്ഫോം എന്ന ഐക്കൺ ഉണ്ടാകുന്നതാണ്. ഈ ഐക്കണിൽ ടാപ്പ് ചെയ്താൽ മറ്റ് അംഗങ്ങൾക്ക് വോയ്സ് ചാറ്റിൽ പങ്കെടുക്കാൻ സാധിക്കും. 60 മിനിറ്റ് കഴിഞ്ഞ് വോയ്സ് ചാറ്റിൽ ആരും പങ്കെടുത്തില്ലെങ്കിൽ അവ ഓട്ടോമാറ്റിക്കായി കട്ട് ആകുന്നതാണ്. ഓരോ അംഗങ്ങളുടെയും ഫോൺ റിംഗ് ചെയ്യുന്നതിന് പകരം, സൈലന്റ് പുഷ് നോട്ടിഫിക്കേഷനിലൂടെയാണ് വോയ്സ് ചാറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുക.
[ad_2]