ഐഫോൺ 15 പ്രോ മാക്സ് അടുത്ത മാസം വിപണിയിലേക്ക്! പുതിയ ഫീച്ചറുകൾ ഇവയാണ്

[ad_1]

ഐഫോൺ 15 സീരീസ് ആരാധകരുടെ കാത്തിരിപ്പ് അടുത്ത മാസം അവസാനിക്കാൻ സാധ്യത. ഏറ്റവും പുതിയ ആപ്പിൾ ഐഫോൺ മോഡലുകൾ അടങ്ങുന്ന ഐഫോൺ 15 സീരീസിന്റെ ലോഞ്ച് സെപ്റ്റംബറിൽ നടന്നേക്കുമെന്നാണ് സൂചന. ഇത്തവണ ഐഫോൺ 15 സീരീസിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളാണ് പുറത്തിറക്കുന്നത്. ഇവയിൽ ഐഫോൺ 15 പ്രോ മാക്സിൽ പ്രതീക്ഷിക്കാവുന്ന പുതിയ ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

ഐഫോൺ 15 പ്രോ മാക്സിൽ ഏഴോളം അപ്ഗ്രേഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഫോണിന്റെ മുകൾവശത്തായി ഒരു കസ്റ്റമൈസ്ഡ് ആക്ഷൻ ബട്ടൺ ഉണ്ടായിരിക്കുന്നതാണ്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ഈ ബട്ടൺ ഉപയോഗിക്കാവുന്നതാണ്. ആൻഡ്രോയിഡ് ഫോണുകൾക്ക് സമാനമായി ടൈപ്പ് സി യുഎസ്ബി പോർട്ടാണ് നൽകാൻ സാധ്യത. ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ബെസലുകൾ ആയിരിക്കാം ഐഫോൺ 15 പ്രോ മാക്സിന്റേത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സ്ക്രീൻ സ്പേസ് ലഭിക്കുന്നതാണ്.

ഏറ്റവും പുതിയ ഡൈനാമിക് ഐലൻഡ് ഫീച്ചർ ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാവുന്നതാണ്. കൂടാതെ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടുകൂടിയ ക്യാമറാ മൊഡ്യൂൾ ഉൾപ്പെടുത്തിയേക്കും. 5-6x വരെ ഒപ്റ്റിക്കൽ സൂം സാധ്യമാകുന്ന ഒരു പെരിസ്കോപ്പ് ലെൻസും ഉണ്ടായേക്കാം. ആപ്പിളിന്റെ ഏറ്റവും പുതിയ ബയോണിക് എ17 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരാൻ സാധ്യത. മറ്റ് സീരീസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഐഫോൺ 15 പ്രോ മാക്സിന് ഒരു ലക്ഷം രൂപയിലധികം വില വരുന്നതാണ്.

[ad_2]