കാനഡയിൽ ഹിന്ദു ക്ഷേത്രം നശിപ്പിച്ചു
കാനഡയിലെ ഒന്റാറിയോയിലെ ഒരു ഹിന്ദു ക്ഷേത്രം കൂടെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് നശിപ്പിച്ചു. നാല് മാസത്തിനിടെ രണ്ടാമത്തെ ക്ഷേത്രമാണ് നശിപ്പിക്കപ്പെടുന്നത്. ജനുവരി 31 ന് കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം നശിപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് അടുത്ത സംഭവം.
ഹിന്ദു ക്ഷേത്രത്തിന്റെ ചുവരുകളിൽ രണ്ട് പേർ ചേർന്ന് പെയിന്റിംഗ് സ്പ്രേ ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വിൻഡ്സർ പോലീസ് പുറത്തുവിട്ടു. സംഭവത്തിൽ വിദ്വേഷ പ്രചാരണത്തിനെതിരെ അന്വേഷണം നടത്തുന്നതായി പോലീസ് പറഞ്ഞു. ക്ഷേത്രത്തിന്റെ പുറം ഭിത്തിയിൽ “ഹിന്ദുസ്ഥാൻ മുർദാബാദ്”, “മോദി തീവ്രവാദിയായി പ്രഖ്യാപിക്കുക ” എന്നിങ്ങനെയാണ് അക്രമികൾ രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ സംശയിക്കുന്നവരുടെ വിവരണം വിൻഡ്സർ പോലീസ് പുറത്തുവിടുകയും ക്ഷേത്രത്തിന് സമീപമുള്ള താമസക്കാരോട് രാത്രി 11 മണിക്കും പുലർച്ചെ 1 മണിക്കും ഇടയിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.