ആറ് മാസം കൊണ്ട് 21 കോടി തട്ടിയ സംഭവം; പച്ചക്കറി വ്യാപാരിയുടെ തട്ടിപ്പ് മാരിയറ്റ് ഹോട്ടലിന്‍റെ പേരിൽ

[ad_1]

വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന വ്യാജേന നിരവധിപ്പേരെ കബളിപ്പിച്ച് 21 കോടി രൂപ സമ്പാദിച്ച പച്ചക്കറി വ്യാപാരിയായ യുവാവ് അറസ്റ്റിൽ. 27കാരനായ ഋഷഭ് ശർമ്മ എന്നയാളാണ് അറസ്റ്റിലായത്. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത 37 തട്ടിപ്പ് കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. കൂടാതെ എണ്ണൂറിലേറെ തട്ടിപ്പ് കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറയുന്നു.

താനും വർഷങ്ങൾക്ക് മുമ്പ് ഋഷഭ് ശർമ്മ ഫരീദാബാദിൽ പച്ചക്കറി-പഴം വ്യാപാരി ആിരുന്നുവെന്ന് ഉത്തരാഖണ്ഡ് പോലീസ് ഓഫീസർ അങ്കുഷ് മിശ്ര പറഞ്ഞു. മറ്റ് മിക്ക ബിസിനസുകാരെയും പോലെ, മഹാമാരി സമയത്ത് ഋഷഭ് ശർമ്മയ്ക്ക് വൻ നഷ്ടം സംഭവിക്കുകയും കച്ചവടം നിർത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് വർക്ക് ഫ്രം ഹോമിന്‍റെ പേരിലുള്ള തട്ടിപ്പുമായി ഇയാൾ രംഗത്തിറങ്ങിയത്.

ഇയാളുടെ തന്നെ ഒരു സുഹൃത്തിനൊപ്പം ചേർന്നാണ് തട്ടിപ്പ് നടത്തിയത്. വെറും ആറ് മാസം കൊണ്ട് 21 കോടി രൂപയാണ് ഇയാൾ പലരിൽനിന്നായി തട്ടിയെടുത്തത്. ഡെറാഡൂൺ സ്വദേശിയായ ഒരു വ്യാപാരിയെയാണ് ഋഷഭ് ശർമ്മ അവസാനമായി കബളിപ്പിച്ചത്. ഇയാളിൽനിന്ന് 20 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

തട്ടിപ്പിന്റെ ഭാഗമായി ഋഷഭ് “മാരിയറ്റ് വർക്ക് ഡോട്ട് കോം”-marriotwork.com എന്ന വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി. ഇത് പ്രശസ്ത ഹോട്ടൽ ശൃംഖലയുടെ യഥാർത്ഥ വെബ്‌സൈറ്റായ മാരിയറ്റ് ഡോട്ട് കോമിനോട് വളരെ സാമ്യമുള്ളതായിരുന്നു. ഒടുവിൽ തട്ടിപ്പിന് ഇരയായ ബിസിനസുകാരന് ഓഗസ്റ്റ് നാലിന് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. “മാരിയറ്റ് ബോൺവോയ്” ഹോട്ടൽസ് ഗ്രൂപ്പിന് റിവ്യൂ എഴുതാനുള്ള പാർട്ട് ടൈം ജോലിയെക്കുറിച്ചുള്ള വർക്ക് ഫ്രം ഹോം അവസരത്തെക്കുറിച്ചായിരുന്നു ഈ സന്ദേശം. വൻ പ്രതിഫലമാണ് ഈ ജോലിക്കുവേണ്ടി ഓഫർ ചെയ്തത്.

“ഓഫർ സംബന്ധിച്ച സന്ദേശം യഥാർത്ഥമാണെന്ന് തോന്നിയതിനാൽ, സന്ദേശത്തിനൊപ്പം നൽകിയ നമ്പറിൽ ഞാൻ വിളിച്ചു. മാരിയറ്റ് ബോൺവോയിയുടെ പ്രതിനിധിയായ റിഷഭ് ശർമ്മയാണെന്ന് പരിചയപ്പെടുത്തിയാണ് ഫോൺ എടുത്തയാൾ സംസാരിച്ചത്. അദ്ദേഹം തന്നെ സഹപ്രവർത്തക സോണിയയെ പരിചയപ്പെടുത്തി, മാരിയറ്റ് ഹോട്ടൽസ് ഗ്രൂപ്പിലെ ഒരു ഹോട്ടലിന്റെ അസോസിയേറ്റാണ് സോണിയ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ ജോലിക്ക് വേണ്ടി തുടക്കത്തിൽ 10,000 രൂപ നിക്ഷേപിക്കാൻ അവർ ആവശ്യപ്പെട്ടു. പിന്നീട് വീണ്ടും ഇതേ തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. കോടികൾ വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഈ തട്ടിപ്പ്,

“ഓരോ തവണയും ഞാൻ റിട്ടേൺ ചോദിക്കുമ്പോൾ, ലാഭം ഒരു കോടിയാകുമെന്ന് പറഞ്ഞ് കൂടുതൽ നിക്ഷേപിക്കാൻ അവർ എന്നെ പ്രേരിപ്പിക്കും. കുറച്ച് സമയത്തിന് ശേഷം, അവർ എന്റെ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കുന്നത് നിർത്തി, നമ്പറുകൾ സ്വിച്ച് ഓഫ് ചെയ്തു. അപ്പോഴേക്കും ഞാൻ 20 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു,” വ്യവസായി പറഞ്ഞു.വർക്കം ഫ്രം ഹോം ജോലിയിലൂടെ വീട്ടിൽ ഇരുന്ന് കോടികണക്കിന് രൂപ സമ്പാദിക്കാമെന്ന തട്ടിപ്പ് സംഘത്തിന്‍റെ മോഹനവാഗ്ദാനത്തിലാണ് മിക്കവരും അകപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ തട്ടിപ്പിന് ഇരയായ മുഴുവൻ പേരെയും കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

[ad_2]