പത്തനംതിട്ട : റോബിൻ ബസിനെതിരായ നീക്കം കടുപ്പിച്ചു എംവിഡി. ബസ് പിടിച്ചെടുത്ത് പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കാനാണ് സാദ്ധ്യത. വൻ പോലീസ് സന്നാഹത്തോടെയാണ് ബസ് പിടിച്ചെടുത്തത്. തുടർച്ചയായി പെർമിറ്റ് ലംഘനം കാട്ടുന്നുവെന്ന് ചൂണ്ടികാണിച്ചാണ് നടപടി.
ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിൻറെ പെർമിറ്റും റദ്ദാക്കുമെന്നറിയുന്നു. ഇതിനുപുറമെ, നിയമലംഘനത്തിന് ആഹ്വാനം ചെയ്ത യൂട്യൂബർമാർക്കെതിരെയും നടപടിയെടുത്തേക്കും. നടപടി അന്യായമെന്നും കോടതി വിധിയുടെ ലംഘനമെന്ന് റോബിൻ ബസിൻറ നടത്തിപ്പുകാർ പറഞ്ഞു. കോടതിയുടെ അന്തിമ തീരുമാനത്തിനായി ഇനി കാക്കേണ്ടി വരും.