കൊച്ചി ജല മെട്രോയിൽ യാത്ര ചെയ്തു നവ കേരളസദസ്സിന് തുടക്കം

കൊച്ചി: കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും.എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക്‌ ആണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത്. നവകേരള സദസ്സ് എറണാകുളത്ത് എത്തിയപ്പോഴായിരുന്നു മന്ത്രിമാർക്കൊപ്പം മുഖ്യമന്ത്രി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. സെല്‍ഫിയെടുത്തും സൗഹൃദം പങ്കിട്ടും സംഘം യാത്ര ആസ്വദിച്ചു. യാത്രയ്ക്കൊടുവില്‍ സ്വന്തം കൈപ്പടയില്‍ അദ്ദേഹം ആശംസകളും അറിയിച്ചു.

“നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരള യാത്ര എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക്‌ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടർ മെട്രോയ്ക്ക് ആശംസകൾ, പിണറായി വിജയൻ” എന്നാണ് അദ്ദേഹം യാത്രയ്ക്കൊടുവില്‍ കുറിച്ചത്. ഇന്ന് വൈപ്പിൻ, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുന്നത്.