ചെങ്ങന്നൂർ : കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ പങ്ക് ഒരിക്കല്‍ കൂടി തെളിയിക്കുന്ന വിധിയാണ് പെരിയ ഇരട്ടക്കൊലയിലേതേന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി.
പ്രതികള്‍ക്ക് ഇരട്ട ജീവപരന്ത്യം ലഭിച്ചെങ്കിലും കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബം ആഗ്രഹിച്ച വിധിയല്ലിത്.
കൊലപാതക രാഷ്ട്രീയത്തിനായി ആയുധം എടുക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ശക്തമായ താക്കീത് നല്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷയാണ് ഇരകളുടെ കുടുംബം ആഗ്രഹിച്ചത്.
കൂടാതെ പ്രതിപ്പട്ടികയിലെ 10 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. അവര്‍ക്ക് ഈ കുറ്റ കൃത്യത്തിലുള്ള പങ്ക് തെളിയിക്കപ്പെടണം. അതാണ് ഇരകളുടെ കുടുംബത്തിന്റെ ആഗ്രഹം.
കുടുംബത്തിന്റെ ആഗ്രഹത്തനൊപ്പമാണ് കോണ്‍ഗ്രസ്.
കോടതി കുറ്റവാളികളായി കണ്ടെത്തിയ പ്രതികളെ നിരപരാധികളായി ചിത്രീകരിക്കുന്ന സിപിഎം നിലപാട് കേരളത്തില്ലെ അമ്മമാരോട് സിപിഎം കാട്ടുന്ന അനീതിയാണ്.
മക്കളെ നഷ്ടപ്പെട്ട രണ്ട് അമ്മമാരുടെ നെഞ്ചുപൊട്ടിയുള്ള തേങ്ങൽ.
കേരള ജനതയുടെ ഉള്ളുലയ്ക്കുന്നതാണ്.
ജീവപര്യന്തം ശിക്ഷിച്ച് കോടതി ജയിലേക്ക് അയച്ചാലും അവര്‍ക്ക് ജയിലിനുള്ളിൽ എല്ലാ സംരക്ഷണവും ഒരുക്കാന്‍ പിണറായി സര്‍ക്കാര്‍ സജ്ജമാണ്. ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ നല്കിയതും. വധക്കേസിലെ പ്രതികളുടെ ഗൃഹപ്രവേശനത്തിന് നാടമുറിക്കാന്‍ ഓടിയെത്തുന്നതും സിപിഎമ്മിന്റെ ഉന്നത നേതാക്കളാണ്.
കൊലപാതികളും സിപിഎമ്മും തമ്മിലുള്ള ബന്ധം ഗാഢമാണ്. പരസ്പരം സഹകരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയാണ് സിപിഎമ്മിന്റെ കഠാര രാഷ്ട്രീയം. നിരവധി കുടുംബങ്ങളെ അനാഥമാക്കി. കോടതികളില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും സിപിഎം തെറ്റുതിരുത്തുന്നില്ല. ക്വട്ടേഷന്‍ രാഷ്ട്രീയം സിപിഎം മുന്നോട്ട് കൊണ്ടുപോകുന്നത് ആ പാര്‍ട്ടി നേരിടുന്ന അപചയമാണ്.
കേരളീയ മനസാക്ഷിക്ക് മുന്നില്‍ സിപിഎം ഇന്നൊരു ചോദ്യം ചിഹ്നമാണ്. ബോംബ് നിര്‍മ്മാണവും ആളെ കൊല്ലലും മാത്രമാണ് സിപിഎമ്മിന്റെ രാഷ്ട്രീയം. കേരളത്തിലെ സാമൂഹിക വിപത്തായി സിപിഎം മാറിയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
അനീഷ് പാണ്ടനാട്