വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ഹരിത കർമ്മ സേനാംഗം കുഴഞ്ഞുവീണു മരിച്ചു

ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്തിൽ നിന്നും വിനോദയാത്ര പോയ ഹരിത കർമ്മ സേനാംഗം യാത്രയ്ക്കിടെ കുഴഞ്ഞ് വീണു മരിച്ചു.
14-ാം വാർഡ്,നായിക്കൻമോടി കിഴക്കേതിൽ മാലതി ഗോപാലൻ ആണ് മരിച്ചത്.
പഞ്ചായത്തിൽ നിന്നും ഇന്നലെ രാവിലെയാണ് 38 പേരുടെ സംഘം എറണാകുളത്തേക്ക് വിനോദയാത്രയ്ക്കായി തിരിച്ചത്.തിരികെ വരുന്നതിനിടെ രാത്രി 11.45 ന് ചങ്ങനാശേരിയിൽ വച്ചാണ് സംഭവം. മൃതദേഹം വീട്ടിൽ എത്തിച്ചു.

അനീഷ് പാണ്ടനാട്