ചെങ്ങന്നൂർ : മുളക്കുഴ ഗ്രാമപഞ്ചായത്തിൽ തെരവുവിളക്ക് പദ്ധതി നടപ്പാക്കുന്നതിന് വൈദ്യുതി വകുപ്പിന് നിസംഗതയാണെന്ന് ആരോപിച്ച് ബിജെപി ജനപ്രതിനിധികൾ പഞ്ചായത്ത് യോഗത്തിൽ നിന്ന് കണ്ണ് മൂടികെട്ടി ഇലട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി.
പഞ്ചായത്തിലെ 18 വാര്‍ഡുകളെ ഉള്‍പ്പെടുത്തി തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനായി സ്ട്രീറ്റ് ലൈന്‍ വലിക്കുന്ന പദ്ധതിക്കായി 18 ലക്ഷം രൂപയാണ് 2023-24 ലെ വിഹിതത്തില്‍ നിന്ന് മുളക്കുഴ പഞ്ചായത്ത് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളിൽ അടച്ചത്.
2024- 25 വർഷത്തെ പദ്ധതി ഏസ്റ്റിമേറ്റ് എടുക്കാനും വൈദ്യുതി വകുപ്പ് തയ്യാറാകുന്നില്ല. പഞ്ചായത്ത് കമ്മിറ്റിയിൽ ഈ വിഷയം ജനപ്രതിനിധികൾ ഉന്നയിച്ചിട്ടും പഞ്ചായത്ത് ഭരണസമിതി കൈ കഴുകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
തുടർന്നാണ് ഭരണസമിതി യോഗത്തിൽ നിന്ന് ജനപ്രതിനിധികളായ പ്രമോദ് കാരയ്ക്കാട്, സ്മിത വട്ടയത്തിൽ,പി ജി പ്രിജിലിയ, പുഷ്പകുമാരി എന്നിവരുടെ നേതൃത്വത്തിൽ കണ്ണ് മൂടി കെട്ടി ഇലട്രിസ്റ്റി ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്.
തുക അടച്ചിട്ടും രണ്ട് വർഷം പിന്നിട്ടും യാതൊരു നടപടിയും വൈദ്യുതി വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് സമരം ഉത്ഘാടനം ചെയ്ത് ബിജെപി മണ്ഡലം ജന:സെക്രട്ടറി അനീഷ് മുളക്കുഴ പറഞ്ഞു.
നാട് മുഴുവൻ കാട്ടുപന്നികളാൽ ജനങ്ങൾക്ക് സന്ധ്യ സമയം മുതൽ ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യത്തിൽ
വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് ഓരോ വാര്‍ഡിലേയും തുക നിശ്ചയിച്ച് അടച്ചത് എന്നിട്ടും ഒരു വർഷമായിട്ടും ലൈൻ വലിക്കാത്തത് പ്രതിഷേധാഹർമാണെന്നും, ശക്തമായ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.സമരത്തിൽ എൻ ആർ ഹരികുമാർ, ആർ. രഹിത്ത്, രേഖ സുരാജ് , പ്രദീപ് കുമാർ, ഗോപകുമാർ എന്നിവരും പങ്കെടുത്തു.
പഞ്ചായത്തിൽ നിന്നും ആരംഭിച്ച പ്രകടനം ഇലട്രിസിറ്റി ഓഫീസിൽ സമാപിച്ചു.
അനീഷ് പാണ്ടനാട്