മോക് ഡ്രിൽ തലേന്ന് തീവ്രവാദ ക്യാമ്പുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ

ദില്ലി : 9 തീവ്രവാദ ക്യാമ്പുകൾ തകർത്ത് ഇന്ത്യൻ സൈന്യം. ആക്രമണത്തിൽ 17 കൊടും തീവ്രവാദികൾ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ മൂന്ന് കേന്ദ്രങ്ങളും കാശ്മീരിലെ 6 കേന്ദ്രങ്ങളുമാണ് ഇന്ത്യൻ സേന തകർത്തത്.
കാണ്ഡഹാറിൽ വിമാനം ഹൈജാക്ക് ചെയ്ത് ജയിലിൽ നിന്ന് രക്ഷപ്പെടുത്തിയ കൊടും തീവ്രവാദി മസൂദ് അസറിന്റെ ക്യാമ്പ് ഉൾപ്പെടെ ആണ് ആക്രമിച്ചത്.ജയ്ഷ മുഹമ്മദിന്റെയും ലക്ഷകർ ഇ തൊയ്ബയുടെയും തീവ്രവാദ ക്യാമ്പുകൾ പൂർണമായും തകർത്തതായാണ് ലഭ്യമായ വിവരം.
ഇന്ന് പുലർച്ചെ 12 27 നാണ് ഓപ്പറേഷൻ സിന്ധൂർ എന്ന പേരിൽ ഇന്ത്യൻ സേന ആക്രമണം നടത്തിയത്. ഇന്ത്യയിലെ 27 സ്ത്രീകളുടെ സിന്ദൂരം മായിച്ച തീവ്രവാദികളെ കൊന്നൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മിലിട്ടറി ഓപ്പറേഷന് ‘സിന്ധൂർ’ എന്ന പേരിട്ടത്.
റഫാൽ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പാകിസ്താന്റെ റഡാർ സംവിധാനങ്ങളെ കബളിപ്പിച്ചായിരുന്നു ആക്രമണം.