ദില്ലി : പാക്ക് ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയുടെ സാന്നിധ്യത്തിൽ കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വോമിക സിംഗ് എന്നീ വനിതാ സൈനിക ഉദ്യോഗസ്ഥർ ആയിരുന്നു സിന്ധൂർ ഓപ്പറേഷനെ കുറച്ച് വിശദീകരിച്ചത്.
രാജ്യത്ത് ആദ്യമായാണ് സൈനിക നീക്കങ്ങൾ വനിത ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന തീവ്രവാദ ക്യാമ്പുകളെ കുറിച്ച് വിശദമായ പഠനം നടത്തി ഗ്രാമീണർക്ക് യാതൊരുവിധ അപകടവും ഉണ്ടാക്കാതെ ആണ് തീവ്രവാദ ക്യാമ്പുകൾ ആക്രമിച്ചത്.
തീവ്രവാദത്തിന് പൂർണ്ണ പിന്തുണ നൽകുന്നത് പാകിസ്ഥാൻ ആണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര, സോഫിയ ഖുറേഷി, വോമിക സിംഗ് എന്നിവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീവ്രവാദ ക്യാമ്പുകൾ ബോംബിട്ട് തകർക്കുന്ന വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു സൈനിക നീക്കങ്ങൾ വിവരിച്ചത്. നിരവധി കൊടും തീവ്രവാദികളെ വാർത്തെടുത്ത 9 ക്യാമ്പുകളാണ് സൈനിക ആക്രമണത്തിലൂടെ നശിപ്പിച്ചത്. നാലെണ്ണം പാക് പഞ്ചാബിലും അഞ്ചെണ്ണം പാക്ക് അധീന കാശ്മീരിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്. പാകിസ്ഥാന്റെ ഏത് ആക്രമണത്തെയും തകർക്കാൻ ഇന്ത്യ സുസജ്ജമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Next Post