തിരുവനന്തപുരം:വഞ്ചിയൂരിൽ യുവ അഭിഭാഷക ശ്യാമിലിയെ മർദ്ദിച്ച അഭിഭാഷകനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകൻ ബെയ്‌ലിൻ ദാസിന്റെ ഓഫീസിനു മുന്നിൽ കൈക്കുഞ്ഞുമായി സമരം ഇരിക്കാനൊരുങ്ങി അഭിഭാഷകയുടെ കുടുംബം.
മുഖത്തടിക്കൊണ്ട് നിലത്തു വീണ മകളെ തറയിലിട്ടു ക്രൂരമായി ചവിട്ടിയെന്നും, മകളുടെ മുഖം കണ്ടാൽ സഹിക്കില്ലെന്നും, ഏഴുമാസം പ്രായമുള്ള കൈക്കുഞ്ഞിന് പാലു പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നും അഭിഭാഷകയുടെ അമ്മ പറഞ്ഞു.
നെയ്യാറ്റിന്‍കര സ്വദേശി ശ്യാമിലി ജസ്റ്റിനെയാണ് സീനിയര്‍ അഭിഭാഷകന്‍ ബേയ്‌ലിന്‍ ദാസ് മര്‍ദ്ദിച്ചത്. ജോലിയില്‍നിന്ന് അകാരണമായി പറഞ്ഞുവിട്ടതിനെ ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമെന്ന് ശ്യാമിലി പറഞ്ഞു.
മുഖത്ത് ഗുരുതര പരിക്കെറ്റ ശ്യാമിലി പ്രാഥമിക ചികിത്സക്ക് ശേഷം ജനറല്‍ ആശുപത്രി വിട്ടു. ഇന്ന് മെഡിക്കല്‍ കോളജില്‍ തുടര്‍ചികിത്സ തേടും.