മധ്യവയസ്കയെ പീഡിപ്പിച്ച് കൊല്ലപ്പെടുത്തി: കണ്ടെത്തിയ സംഭവം: ഒരാൾ പിടിയില്‍.

തിരുവനന്തപുരം: നെയ്യാർഡാമില്‍ നിന്ന് കഴിഞ്ഞ ഒന്നാം തീയതി കാണാതായ മധ്യവയസ്കയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ.തിരുനല്‍വേലി സ്വദേശി വിപിൻ രാജ് എന്നയാളാണ് പിടിയിലായിരിക്കുന്നത്.

നെയ്യാർ ഡാം സ്വദേശിയായ സ്ത്രീയുടെ മൃതദേഹം കഴിഞ്ഞ ദിവസം വൈകിട്ട് തിരുനെല്‍വേലിയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്.ഇവരെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ഥിരമായി പള്ളികള്‍ സന്ദർശിക്കുന്ന സ്ത്രീയാണിവർ. തുടർന്ന് പള്ളികള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം തിരുനെല്‍വേലി പൊലീസ് ആണ്ര വയോധികയുടെ മൃതദേഹം കണ്ടെത്തിയ വിവരം കേരള പോലീസിനെ അറിയിച്ചത്. വഴിയില്‍ കണ്ട സ്ത്രീയെ ബസ് സ്റ്റാൻഡില്‍ ബസ്റ്റാൻഡിൽ ആക്കാമെന്ന് വിശ്വസിപ്പിച്ച് വിപിൻ രാജ് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി. പോകുന്നവഴി ഒഴിഞ്ഞ സ്ഥലത്ത് നിർത്തി പീഡിപ്പിച്ചു. നിലവിളിച്ചപ്പോള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം അവിടെയുള്ള ഒരു കുഴിയില്‍ ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞു. സമീപത്തെ വീട്ടുകാരാണ് മൃതദേഹം കണ്ട് പോലീസില്‍ അറിയിച്ചത്.ബൈക്കില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ത്രീയുടെ മൃതദേഹം തിരുനെല്‍വേലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.