കൊല്ലം: ശിശുദിനം ശ്രദ്ധേയമാക്കിക്കൊണ്ട്, മുളങ്കാടകം വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ 13 അങ്കണവാടികളിലെ നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച് ആഘോഷം സംഘടിപ്പിച്ചു. സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പകർന്ന്, കേഡറ്റുകൾ അങ്കണവാടി കുരുന്നുകൾക്ക് കളിപ്പാട്ടവും മധുരവും സമ്മാനിച്ചാണ് സന്തോഷം പങ്കിട്ടത്.

കമ്യൂണിറ്റി പോലീസ് ഓഫീസർ മധുബാല അധ്യക്ഷത വഹിച്ച ശിശുദിനാഘോഷ പരിപാടി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റ്റി. രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. സബ്ബ് ഇൻസ്പെക്ടർ വൈ.സാബു, വാർഡ് കൗൺസിലർ ശ്രീലത, സ്കൂൾ കൗൺസിലർ ജിഷാ സന്തോഷ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ രാജേഷ്, ഡ്രിൽ ഇൻസ്ട്രക്ടർ ആശ രാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
