കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ വെസൽ ഉടൻ എത്തും, കൂടുതൽ വിവരങ്ങൾ അറിയാം
[ad_1]
യാത്രക്കാരുടെ ദീർഘനാളായുള്ള ആവശ്യം പരിഗണിച്ച് റോ-റോ വെസൽ ഉടൻ എത്താൻ സാധ്യത. കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ വെസലാണ് സർവീസിന് ഒരുങ്ങുന്നത്. 15 കോടി രൂപയാണ് വെസലിന്റെ നിർമ്മാണത്തിനായി ചെലവാകുന്ന തുക. ഇതിൽ ആദ്യ ഗഡുവായ 5 കോടി രൂപ കൊച്ചിൻ ഷിപ്‌യാര്‍ഡിന് ഉടൻ തന്നെ കൈമാറുന്നതാണ്. കൊച്ചി നഗരസഭയ്ക്ക് വേണ്ടി ആദ്യത്തെ രണ്ട് റോ-റോ വെസൽ നിർമ്മിച്ചു നൽകിയത് കൊച്ചിൻ ഷിപ്‌യാര്‍ഡ് തന്നെയാണ്.
യാത്രക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് ഒരു റോ-റോ കൂടി സർവീസ് നടത്തണമെന്ന ആവശ്യം ശക്തമായത്. നിലവിലുള്ള രണ്ട് റോ-റോ ബോട്ടുകളിൽ ഒന്ന് ഇടയ്ക്ക് തകരാറിലായത് യാത്രക്കാരെ വലിയ തോതിൽ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ തകരാർ ഉടൻ പരിഹരിച്ചെങ്കിലും, മൂന്നാമത്തെ റോ-റോ ബോട്ട് ഉടൻ തന്നെ സർവീസ് നടത്തണമെന്നാണ് ആവശ്യം. മൂന്നാമത്തെ റോ-റോ കൂടി വരുന്നതോടെ, എന്തെങ്കിലും തകരാറുകൾ ഒരു റോ-റോയ്ക്ക് ഉണ്ടായാൽ പോലും, യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ നിന്ന് വൈപ്പിനിലേക്കും, എറണാകുളത്തേക്കും വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും.
[ad_2]