മൈമോസ നെറ്റ്‌വർക്ക് ഇനി റിലയൻസിന് സ്വന്തം, കൂടുതൽ വിവരങ്ങൾ അറിയാം

[ad_1]

മൈമോസ നെറ്റ്‌വർക്കിനെ ഏറ്റെടുത്ത് ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയൻസ്. ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ ഉപസ്ഥാപനവും, ഓപ്പൺ ടെലികോം സൊല്യൂഷൻ സ്ഥാപനവുമായ റാഡിസിസ് കോർപ്പറേഷനാണ് മൈമോസ നെറ്റ്‌വർക്കിനെ സ്വന്തമാക്കിയത്. മുൻപ് എയർസ്പാൻ നെറ്റ്‌വർക്ക് ഹോൾഡിംഗ്സായിരുന്നു മൈമോസ നെറ്റ്‌വർക്കിന്റെ ഓഹരികൾ കൈവശം വെച്ചിരുന്നത്. മൈമോസ നെറ്റ്‌വർക്ക് റാഡിസിസ് ഏറ്റെടുത്തതോടെ, ഓപ്പൺ ആക്സസ് പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ മൂല്യമേകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

അൺലൈസൻസ്ഡ് സ്പെക്ട്രം ബാൻഡുകളെ സ്വാധീനിക്കുന്ന പോയിന്റ്-ടു-പോയിന്റ്, പോയിന്റ്-ടു-മൾട്ടി-പോയിന്റ് കണക്ടിവിറ്റി ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോയാണ് മൈമോസയുടെ പ്രധാന സവിശേഷത. ഈ ഉൽപ്പന്നങ്ങൾ മൾട്ടി-ഗിഗാബിറ്റ്-പെർ-സെക്കൻഡ് ഫിക്സഡ് വയർലെസ് നെറ്റ്‌വർക്കുകളും, കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾക്കായുള്ള വയർലെസ് കണക്ടിവിറ്റിയും ദ്രുതഗതിയിലാക്കാൻ സഹായിക്കുന്നതാണ്. ഓഹരികൾ ഏറ്റെടുത്തതോടെ മൈമോസ ഇപ്പോൾ റാഡിസിസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറിയിരിക്കുകയാണ്.

[ad_2]