പോലീസ് സ്റ്റേഷനിൽ ട്രാൻസ്ജെൻഡേഴ്സ് തമ്മിൽ കയ്യാങ്കളി; പോലീസുകാരന് പരിക്ക്; 2 പേര്‍ അറസ്റ്റില്‍
[ad_1]
പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ട്രാൻസ്ജെൻഡേഴ്സ് തമ്മിൽ കയ്യാങ്കളി. സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ ട്രാൻസ്ജെൻഡർമാർ ആണ് ഏറ്റുമുട്ടിയത്. ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ച പോലീസുകാരന് പരിക്കേറ്റു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കുട്ടമശ്ശേരിയിലും മുടിക്കലിലും താമസിക്കുന്ന ട്രാൻസ്ജെൻഡർമാരാണ് പരാതി പറയാൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. പിആർഒ ഇവരുടെ പരാതി പരസ്പരം സംസാരിച്ച് പരിഹരിക്കുന്നതിന് ശ്രമം നടത്തുന്നതിനിടെ ഇവർ അക്രമാസക്തരാകുകയായിരുന്നു.
കൊച്ചി നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം; മധ്യവയസ്കനെ തലയ്ക്കടിച്ചുവീഴ്ത്തിയ ‘പൊക്കം’ വിപിൻ അറസ്റ്റില്‍
ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ച പോലീസുകാരൻ എംഎസ് സനലിന്റെ കൈവിരലിന് പരിക്കേറ്റു. പിടിച്ചു മാറ്റുന്നതിനിടെ ട്രാൻസ് ജന്ററിൽ ഒരാൾ കടിച്ചാണ് കൈവിരലിന് പരിക്കേറ്റത്. എന്നാൽ പരിക്ക് സാരമുള്ളതല്ല.
ഇതുമായി ബന്ധപ്പെട്ട് റിങ്കി, ഇർഫാൻ എന്നിവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിനും കേസെടുത്തു. പിന്നീട് വനിതാ പോലീസിന്റെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുത്തു.
[ad_2]