യുവ അഭിഭാഷയ്ക്ക് സീനിയറിൽ നിന്നും മർദ്ദനം ; അഭിഭാഷകനെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം :യുവ അഭിഭാഷകയെ മർദിച്ച കേസിൽ പിടിയിലായ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് ജാമ്യമില്ല. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ ബെയ്ലിൻ ദാസിനെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു.
ഇയാൾ ജില്ല കോടതിയിൽ സമർപ്പിച്ച ജാമ്യഹർജി നാളെ പരിഗണിക്കും.
വിശദമായ വാദം കേട്ടതിനു ശേഷമാണ് മജിസ്‌ട്രേറ്റ് കോടതി 11 റിമാൻഡ് ചെയ്തത്. പ്രോസിക്യൂഷനും ജാമ്യഹർജിയെ ശക്തമായി എതിർത്തു. തൊഴിലിടത്തിൽ നേരിടേണ്ടി വന്ന അതിക്രമം ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നും, നിയമത്തിന്റെ പുതിയ പാഠങ്ങൾ പഠിക്കാൻ എത്തിയ യുവ അഭിഭാഷകയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ അക്രമമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.