തൃഷയുമായുള്ള വിവാഹം നവംബറിൽ! വിജയ് അസൂയയിലെന്ന് സൂര്യ
രണ്ട് പതിറ്റാണ്ടായി തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമായ താരമാണ് തൃഷ. പൊന്നിയിൻ സെൽവനാണ് തൃഷയുടെ കരിയർ ഗ്രാഫിൽ അടുത്തിടെ വലിയ ചലനമുണ്ടാക്കിയ സിനിമ. വിജയ്ക്കൊപ്പം വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന ലിയോ എന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. തമിഴകത്ത് വലിയ ആരാധക വൃന്ദമാണ് തൃഷയ്ക്കുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി തൃഷയുമായി ബന്ധപ്പെട്ട ഒരു പ്രണയകഥയാണ് തമിഴ് മാധ്യമങ്ങളിൽ നിറയുന്നത്. എഎൽ സൂര്യ എന്ന വ്യക്തിയാണ് താൻ തൃഷയുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് . താനൊരു സംവിധായകനാണെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്.
തൃഷ വർഷങ്ങളായി താനുമായി പ്രണയത്തിലാണെന്നും തൃഷ സിനിമയിൽ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ലെന്നുമായിരുന്നു എഎൽ സൂര്യ ഉന്നയിച്ച വാദം. ഇപ്പോൾ വീണ്ടും സമാന വാദവുമായെത്തിയിരിക്കുകയാണ് ഇയാൾ. തൃഷയോടുള്ള അടുപ്പത്തിന്റെ പേരിൽ നടൻ വിജയ്ക്ക് തന്നോട് അസൂയ ആണെന്നാണ് ഇയാൾ പറയുന്നത്. തൃഷയോട് ഞാൻ ഇടയ്ക്കിടെ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പിണക്കത്തിലാണെന്നും താനും ദേഷ്യത്തിലാണെന്നും എഎൽ സൂര്യ പറയുന്നു. നവംബർ മാസത്തിൽ തങ്ങളുടെ വിവാഹമാണെന്നും എഎൽ സൂര്യ അവകാശപ്പെടുന്നു. എന്നാൽ ഈ വാദങ്ങളോട് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പൊതുവെ ഗോസിപ്പുകളോട് പ്രതികരിക്കാത്ത നടിയാണ് തൃഷ. ഇയാൾ പ്രശസ്തി മോഹിച്ച് വന്ന കാപട്യക്കാരനാണെന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.