സായ് കുമാറും ബിന്ദു പണിക്കരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം; ‘അനക്ക് എന്തിന്റെ കേടാ’ തിയേറ്ററിൽ റിലീസ് ചെയ്യുന്ന തിയതി
[ad_1]
അഖിൽ പ്രഭാകർ, വിജയ്കുമാർ, കൈലാഷ്, സായ്കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാധ്യമ പ്രവർത്തകനായ ഷെമീർ ഭരതനൂർ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേടാ’ ഓഗസ്റ്റ് നാലിന് പ്രദർശനത്തിനെത്തുന്നു. സായ് കുമാറും ബിന്ദു പണിക്കരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ബി.എം.സി. ഫിലിംസിന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമിക്കുന്ന ചിത്രത്തിൽ സ്നേഹ അജിത്ത്, വീണ നായർ, സുധീർ കരമന, മധുപാൽ, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധർമ്മ, ജയാ മേനോൻ, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മേരി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, ബാലാമണി, റഹ്മാൻ ഇലങ്കമൺ, കെ.ടി രാജ് കോഴിക്കോട്, അജി സർവാൻ, ഡോ. പി.വി ചെറിയാൻ, പ്രവീൺ നമ്പ്യാർ, ഫ്രെഡി ജോർജ് തുടങ്ങിയവർ അഭിനയിക്കുന്നു. സംവിധായകൻ അനുറാം അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
Also read: ഉർവശിയുടെയും ഇന്ദ്രൻസിന്റെയും കോമ്പറ്റീഷൻ; ട്രെയിലർ നിറയെ പ്രതീക്ഷകളുമായി ‘ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962’
സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ മകൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം- പണ്ഡിറ്റ് രമേശ് നാരായൺ, നഫ്ല സജീദ് - യാസിർ അഷറഫ്, ഗാനരചന- വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. ആലാപനം- വിനീത് ശ്രീനിവാസൻ, സിയാവുൽ ഹഖ്, കൈലാഷ്, പശ്ചാത്തല സംഗീതം- ദീപാങ്കുരൻ കൈതപ്രം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നവാസ് ആറ്റിങ്ങൽ, അസോസിയേറ്റ് ഡയറക്ടർ- അഫ്നാസ്, എഡിറ്റർ- നൗഫൽ അബ്ദുല്ല, ആർട്ട്- രജീഷ് കെ. സൂര്യ, മേക്കപ്പ്- ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം- റസാഖ് താനൂർ, കൊറിയോഗ്രഫി- അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്- കല്ലാർ അനിൽ, പ്രൊജക്ട് കോർഡിനേറ്റർ- അസീം കോട്ടൂർ, ലൈൻ പ്രൊഡ്യൂസർ- ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി പറവാട്ടിൽ, പരസ്യകല- ജയൻ വിസ്മയ, സ്റ്റണ്ട്- സലീം ബാബ, മനോജ് മഹാദേവ, സ്റ്റിൽസ്- നൗഷാദ് കണ്ണൂർ, ജയപ്രകാശ്, പ്രൊഡക്ഷൻ കൺട്രോളർ- സുനീഷ്.
Summary: Anakku Enthinte Kedaa movie starring Sai Kumar and Bindu Panicker is releasing on August 4. Directed by Shemeer Bharathannoor, the film is headlined by actors Akhil Prabhakar, Vijayakumar, Kailash and SaiKumar. The actor couple in an earlier interview divulged the unexpected inclusion of Bindu Panicker to the role
[ad_2]