ആശ്രമം കത്തിച്ച കേസില്‍ BJP കൗണ്‍സിലര്‍ അറസ്റ്റില്‍
സന്ദീപാനന്ദഗിരിയുടെ (Sandeepananda Giri) ആശ്രമം കത്തിച്ച കേസില്‍ ബിജെപി (BJP) കൗണ്‍സിലര്‍ അറസ്റ്റില്‍. തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ വി ജി ഗിരികുമാറിനെയാണ് (VG Girikumar) ക്രൈംബ്രാഞ്ച് (crime branch) അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയില്‍ ഗിരികുമാറിന് പ്രധാനപങ്കുണ്ടെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. തിരുവനന്തപുരം നഗരസഭയിലെ പിടിപി നഗര്‍ വാര്‍ഡ് കൗണ്‍സിലറാണ് ഗിരികുമാര്‍.
കേസില്‍ ഇന്ന് ഒരു ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റിലായിരുന്നു. കരുമംകുളം സ്വദേശി ശബരിയെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്താണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. തീപിടുത്തതില്‍ മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു. ആശ്രമത്തിന് ഭാഗികമായ കേടുപാടുകളും ഉണ്ടായി. തീ കത്തിച്ചവര്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. ആക്രമണം വാര്‍ത്തയായതോടെ മുഖ്യമന്ത്രി പിണറായി വിജയനടക്കം സ്ഥലം സന്ദര്‍ശിച്ചിരുന്നു.