മുണ്ടു മുറുക്കി ഉടുക്കണം ആര്? സ്പീക്കർക്കും നിയമസഭാ സെക്രട്ടറിക്കും പുതിയ ഇന്നോവ വാങ്ങാൻ പണം അനുവദിച്ചു.

തിരുവനന്തപുരം : സാമ്പത്തിക ബുദ്ധിമുട്ടാണ്, അതൊരു യാഥാർത്ഥ്യമാണ്, മുണ്ട് മുറുക്കിയുടുത്ത് ജീവിക്കണം എന്നാൽ ചിലർക്ക് ഇതൊന്നും ബാധകമല്ല.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ യാതൊരു കുറവുമില്ല. നവകേരള സദസ്സിനായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷത്തിന്‍റെ ബസ് വിവാദം തണുക്കുന്നതിന് മുന്നേയാണ്‌ സ്പീക്കറിനും നിയമസഭ സെക്രട്ടറിക്കും “ഔദ്യോഗിക സവാരി” നടത്താന്‍ 51ലക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റ അനുവദിച്ചത്.

സ്പീക്കര്‍ എ.എന്‍ ഷംസീറിനും നിയമസഭ സെക്രട്ടറി എ.എം ബഷീറിനും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓരോ ഇന്നോവ ക്രിസ്റ്റ കാര്‍ വീതം വാങ്ങാനാണ് നിയമസഭ സെക്രട്ടറിയേറ്റ് അനുമതി നല്‍കിയത്. 51,43,462 രൂപയാണ് അനുവദിച്ചത്. വാഹനത്തിനായി കര്‍ണാടകയിലെ ടൊയോട്ട കമ്പനിക്ക്  തുക മുന്‍കൂറായി നല്‍കാനാണ് ഉത്തരവിറക്കിയത്.