വ്യാജ ഐഡി കാർഡ് നിർമ്മിച്ചത് എ ഗ്രൂപ്പിന്റെ വിജയത്തിനായി: പ്രതികളുടെ മൊഴി

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എ ഗ്രൂപ്പിന്റെ വിജയത്തിനായാണ് വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചതെന്ന് പിടിയിലായ പ്രതികൾ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് യൂയൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് വരണാധികാരികൾക്ക് പോലീസ് നോട്ടീസ് അയച്ചു.മേഖലാ സംസ്ഥാന വരണാധികാരികൾക്കാണ് മൂവാറ്റുപുഴ പോലീസ് നോട്ടീസ് അയച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എ ഗ്രൂപ്പിന്റെ നോമിനിയായ രാഹുൽ മാങ്കൂട്ടത്തിന്റെ കാറിൽ യാത്ര ചെയ്യുന്ന സമയത്താണ് കേസിലെ ഒന്നും രണ്ടും പ്രതികൾ പിടിയിലായത്.പിടികൂടിയ സമയത്ത് 9 യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
അതേസമയം തന്റെ കാർ കോൺഗ്രസ് പ്രവർത്തകർ ഉപയോഗിക്കാറുണ്ടെന്നും,  പിടിയിലായവർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ തള്ളിപ്പറയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.