ഭാസുരാഗംനും മകനും റിമാൻഡിൽ

കൊച്ചി : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ഭാസുരാഗംനെയും മകനെയും കോടതി റിമാൻഡ് ചെയ്തു.
പ്രതികൾ സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെട്ടെന്നും , കണ്ടല സഹകരണ ബാങ്കിന്റെത് സംഘടിത കുറ്റകൃത്യമാണെന്നും ഇ ഡി യുടെ റിമാൻഡ് റിപ്പോർട്ടിൽ.
തട്ടിപ്പിൾ കൂടുതൽ വ്യക്തികൾക്ക് പങ്കുണ്ട്. അവരിലേക്ക് കൂടി അന്വേഷണം എത്തേണ്ടതുണ്ട്. നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാഗംൻ വെളിപ്പെടുത്തുന്നില്ല തുടങ്ങിയ കാരണങ്ങളും ഇ ഡി കോടതിയെ അറിയിച്ചു.

ബാങ്കിൽ നടന്ന 101 കോടി രൂപയുടെ തട്ടിപ്പിലെ ബന്ധം സംബന്ധിച്ചാണ് ഭാസുരാംഗനെ ഇ ഡി അറസ്റ്റ് ചെയ്തത്. ബാങ്കിൽ നടന്ന സാമ്പത്തികയിടപാടുകൾ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഭാസുരാംഗനും ജീവനക്കാരും മറച്ചുവയ്ക്കുന്നതായാണ് ഇ.ഡിയുടെ സംശയം.