എറണാകുളം : കൊച്ചിയിലെ റോഡുകളുടെ ശോചനീയവസ്ഥയെ പരിഹസിച്ച് ഹൈക്കോടതി. എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധിയെന്നും 200 കൊല്ലംകൊണ്ട് ഇതൊക്കെ ശരിയാവുമായിരിക്കുമെന്നും ഹൈക്കോടതി. റോഡുകളെപ്പറ്റി നിരന്തരം പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നുവെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.മന്ത്രിമാരൊക്കെ റോഡുമാർഗം വരുന്നുണ്ടല്ലോ. അവരും റോഡുകൾ കാണട്ടെ, തകർന്ന റോഡുകളിൽ ഇനി അപകടമുണ്ടായാൽ പെൻഷൻ വാങ്ങി വീട്ടിൽ പോകാമെന്ന് ഉദ്യോഗസ്ഥർ വിചാരിക്കേണ്ടെന്ന് ഹൈക്കോടതി താക്കീത് നൽകി. എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Next Post