കൈക്കൂലി: എസ്ഐക്ക് സസ്പെൻഷൻ

ഇടുക്കി :വധശ്രമ കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്ക് സസ്പെൻഷൻ. ഉപ്പുതറ എസ്.ഐ. കെ.ഐ. നസീറിനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി.പുട്ട വിമലാദിത്യ സസ്പൻഡ് ചെയ്തത്. ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ മുൻപ് ഉണ്ടായിരുന്ന സി.ഐ. സ്ഥലം മാറിപ്പോയ ഒഴിവിലാണ് കട്ടപ്പന എസ്.ഐ.ആയിരുന്ന കെ.നസീറിന് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ താർക്കാലിക ചുമത ലഭിച്ചത്. ഈ സമയത്താണ് എസ്ഐ കൈക്കൂലി വാങ്ങിയതും വിവരം പുറത്തറിഞ്ഞതോടെ സസ്പെൻഷൻ ലഭിക്കുന്നതും.